സൗജന്യമായി ക്രിസ്തീയ പുസ്തകങ്ങള്‍ ലാഭേച്ഛ ഇല്ലാതെ ധര്‍മ്മപരമായി വിതരണം ചെയ്യുന്ന സ്ഥാപനമാണ് റീമ

ലാഭേച്ഛ ഇല്ലാത്ത സ്ഥാപനം എന്ന നിലയില്‍ ഞങ്ങള്‍ എന്തുചെയ്യുന്നു എന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തെ കുറിച്ചും എങ്ങനെ നിങ്ങള്‍ക്ക് പങ്കാളിക്കളാകാമെന്നും അറിയുക


ഉന്നത നിലവാരം പുലര്ത്തുന്ന ക്രിസ്തീയ സാഹിത്യങ്ങള് വിതരണം ചെയ്യുക എന്ന ഒരു എളിയ ദൌത്യത്തില് ഏര്പ്പെട്ടിരിക്കുന്ന ഒരു കൂട്ടം വിശ്വാസികളാണ് റീമ ലിറ്ററേച്ചര് ഡിസ്ട്രിബ്യൂട്ടേഴ്സ്. ഞങ്ങളുടെ സാഹിത്യങ്ങളെല്ലാം തന്നെ സൌജന്യമായാണ് നല്കുന്നതെന്ന ഒരു എളിയ തത്വത്തെ ആസ്പദമാക്കിയാണ് 40-ലധികം രാജ്യങ്ങളിലും, 10–ലധികം ഭാഷകളിലും വിതരണം ചെയ്യുന്നത്.

ഞങ്ങള് വിതരണം ചെയ്യുന്ന പുസ്തകങ്ങള് അനേകര്ക്ക് വേദപുസ്തകം മനസ്സിലാക്കുവാനും, നമ്മുടെ ദൈനംദിനജീവിതത്തില് ക്രിസ്തുവിനെ അറിയുവാനും അനുഭവമാക്കുവാനും കഴിയുമെന്ന കാര്യം ഞങ്ങളെ സഹായിക്കുന്നു. പ്രത്യേകിച്ച്, ഞങ്ങള് ലിവിംഗ് സ്ട്രീം മിനിസ്ട്രിയുമായിച്ചേര്ന്ന് അവരുടെ എഴുത്തുകാരുടെ പ്രധാന തലക്കെട്ടുകളുടെ ഒരു നല്ല പങ്ക് വിതരണം ചെയ്യുന്നു.

ഞങ്ങള് ലാഭേച്ഛ കൂടാതെ പ്രവര്ത്തിക്കുന്ന ഒരു ധര്മ്മ സ്ഥാപനമാണ്. ഞങ്ങളുടെ വിതരണം സാദ്ധ്യമാകുന്നത് ലോകത്തിലുടനീളമുള്ള വിശ്വാസികളില് നിന്നും സഭകളില് നിന്നുമുള്ള സഹായത്താലാണ്. അവര് ദൈവത്തെ ആഴത്തില് അറിയുവാനും, സംതൃപ്തി കണ്ടെത്തുവാനും അന്വേഷിക്കുന്നവര്ക്ക് അവ സൌജന്യമായി ലഭ്യമാക്കുന്ന ഈ വിശാലമായ വിതരണ മാര്ഗ്ഗത്തില് വിശ്വസിക്കുന്നു.

ഞങ്ങളുടെ വിശ്വാസം

ഞങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് ആളുകള്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്, ഇതാണ് വിശ്വാസത്തെ സംബന്ധിച്ച ഞങ്ങളുടെ പ്രസ്താവന. ഞങ്ങളുടെ പുസ്തകങ്ങള്‍ ലഭിക്കേണ്ടതിനു ഈ വിശ്വാസത്തെ മുറുകെ പിടിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ പുസ്തകങ്ങള്‍ ഏതു വിശ്വാസത്തിലും ഉള്ള ഏതൊരു വ്യക്തിക്കും സൗജന്യമായി ലഭിക്കാവുന്നതാണ്.

റീമയില് ഞങ്ങള് സാധാരണക്കാര് പങ്കുവയ്ക്കുന്ന പൊതുവായ സത്യം ഉയര്ത്തിക്കാണിക്കുന്നു. അതിന്റെ ഉള്ളടക്കം പുതിയ നിയമം എന്നെന്നും അനുവര്ത്തിക്കുന്നതാണ്. പ്രത്യേകിച്ചും, ഈ സാധാരണ പുതിയ നിയമ സത്യം, വേദപുസ്തകം, ദൈവം, ക്രിസ്തു, രക്ഷ, നിത്യത എന്നിവയെക്കുറിച്ച് നാം വിശ്വസിക്കുന്ന കാര്യങ്ങളെ കൂട്ടിച്ചേര്ത്തതാണ്:

  • വേദപുസ്തകം മുഴുവ൯ ദിവ്യവെളിപാടും, ഓരോ വാക്കും പരിശുദ്ധാത്മാവിലൂടെ ദൈവത്താല് പ്രചോദിതമായതുമാണ്.
  • ദൈവം നിസ്തുലനും നിത്യനായവനുമാണ്.എന്നാല് അവ൯ പിതാവും, പുത്രനും, പരിശുദ്ധാത്മാവുമായി മൂന്ന് ആളത്വങ്ങളുള്ള ഒരുവനാണ് എന്നാല് വേറിട്ടവനല്ല.
  • ദൈവം ക്രിസ്തുവില് യേശു എന്ന് പേരായ കലര്പ്പില്ലാത്തവനും, പരിപൂര്ണ്ണനുമായ ഒരു മനുഷ്യനായി ജഡാവതാരമെടുത്തു. അവ൯ ക്രൂശില് നമ്മുടെ വീണ്ടെടുപ്പിനായി പകരംവയ്ക്കാത്ത ഒരു മരണം വരിച്ചു.തേജസ്കരിക്കപ്പെട്ട ഒരു ശരീരവുമായി മൂന്നാം നാള് അവ൯ ഉയര്ത്തെഴുന്നേറ്റു. അവ൯ ദൈവത്തിന്റെ വലത്തു ഭാഗത്തേക്കു കയറിപ്പോവുകയും, ദൈവം അവനെ സകലത്തിന്റെയും കര്ത്താവാക്കി വയ്ക്കുകയും ചെയ്തു.
  • മനുഷ്യ൯ പാപം ചെയ്തു പാപിയായിത്തീരുകയും, ദൈവത്തിന്റെ ന്യായവിധിയി൯ കീഴില് വരികയും ചെയ്തു. എങ്കിലും ക്രിസ്തുവിന്റെ പ്രതീകാത്മക മരണത്തിലൂടെ മനുഷ്യന് പാപത്തില് നിന്നും ദൈവത്തിന്റെ ന്യായവിധിയില് നിന്നുമുള്ള മോചനത്തിന് ഒരു വഴി തുറന്നു കിട്ടുകയും ചെയ്തു. ഏത് വ്യക്തിയും ദൈവത്തോട് അനുതപിക്കുകയും, കര്ത്താവായ യേശുവില് വിശ്വസിക്കുകയും ചെയ്യുന്പോള് നിത്യരക്ഷയും, പാപക്ഷമയും,ദൈവമുന്പാകെ നീതീകരണവും,ദൈവസമാധാനം പോലും അവ൯ സ്വീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഒരു രക്ഷിക്കപ്പെട്ട വ്യക്തി ദിവ്യജീവനും സ്വഭാവവും സ്വീകരിച്ച് ഒരു ദൈവപൈതലും, ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അവയവവും ആയിത്തീരുന്നു. അതില് വളര്ന്ന് പക്വതയ്ക്കായി കെട്ടുപണി ചെയ്യപ്പെടുന്നു.
  • ക്രസ്തു അവനിലേയ്ക്ക് അവന്റെ വിശ്വാസികളെ സ്വീകരിക്കാ൯ വീണ്ടും വരുന്നു.ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയുടെ പരിസമാപ്തിയായി നിത്യതയില് ദൈവത്തോടുകൂടെ പുതിയ യെരുശലേമില് നാം വാസം ചെയ്യും.

റീമയില് ഞങ്ങളുടെ ലക്ഷ്യം ക്രിസ്തീയ രചനകളുടെ ഒരു നിശ്ചിത ശേഖരം സൌജന്യമായി വിതരണം ചെയ്ത് വായക്കാരുടെ അഭിരുചിയും, ഈ പുതിയ നിയമ സത്യത്തിന്റെ അനുഭവവും അതിന്റെ ഉന്നതിയില് എത്തിക്കുക എന്നതാണ്. വിശ്വാസികള് ക്രിസ്തുവിലുള്ള അവന്റെ നിത്യരക്ഷ ആസ്വദിക്കുക മാത്രമല്ല, അവന്റെ ജീവനിലുള്ള ദിനംതോറുമുള്ള ഒരു രക്ഷിക്കപ്പെടല് കൂടിയാണ്. അത് വേദപുസ്തകത്തില് നിന്നുള്ള ആത്മീയഭോജനത്താല് പ്രായോഗികമായി തിരിച്ചറിയുവാനും കഴിയും. ഇത് ഞങ്ങളുടെ അനുഭവമാണ്; നിങ്ങള്ക്കും അത് ഉണ്ടാകുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നു.

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക