ദൈവത്തെയും, മനുഷ്യനെയും, എന്താണ് ഭൂമിയില്‍ സംഭവിക്കുന്നു എന്നതിനെയും സംബന്ധിച്ച ചോദ്യങ്ങള്‍

ദൈവം എന്ത് ചെയ്യുന്നു? ഞാന്‍ എന്ത് ചെയ്യും? എന്തുകൊണ്ടാണ് ഈ കാര്യ ങ്ങള്‍ സംഭവിക്കുന്നത്? ഭാവിയില്‍ എന്താകും? മുതലായ ലോകമെമ്പാടുമുള്ള മഹാവ്യാധിയുടെ മധ്യേയുള്ള ചോദ്യങ്ങളും, ആത്മീയ അവബോധത്തെ സംബന്ധിച്ച വേദപുസ്തകത്തില്‍നിന്നുള്ള ചില ഉള്‍ക്കാഴ്ചകളും നിങ്ങളു മായി താഴെ പങ്കുവയ്ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പ്രവചനാ തീതമായ സാഹചര്യത്തിന്‍മധ്യേ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരായുന്നതിന് ഇവ നിങ്ങളെ സഹായി ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 

ലേഖനങ്ങള്‍

സമാധാനവും സുരക്ഷിതത്വവും

രൂപകല്പനയനുസരിച്ച് മനുഷ്യസമൂഹം നമുക്ക് സമാധാനവും സുരക്ഷിതത്വവും നല്കുവാനുള്ളവരാണ്. സമാധാനവും സുരക്ഷിതത്വവും ഇല്ലാതെ, നമ്മുടെ ജീവിതങ്ങൾ ഭയത്തിലും സംശയത്തിലും ചിലവഴിക്കപ്പെടുന്നു. നമ്മുടെ ഭരണകൂടം നമ്മുടെ ഭദ്രത ഉറപ്പുവരുത്തുവാൻ ചുമതലപ്പെട്ടതാണ്; നമ്മുടെ ആശുപത്രികളും ചികിത്സാലയങ്ങളും നമ്മുടെ ആരോഗ്യവും ശാരീരിക ക്ഷേമവും നിലനിർത്തുവാൻ  ഇച്ഛിക്കുന്നു, നമ്മുടെ ബാങ്കുകളും മാറ്റു സാമ്പത്തിക സ്ഥാപനങ്ങളും നമ്മുടെ നിക്ഷേപങ്ങളുടെ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ആത്യന്തികമായി, നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങളും, നമ്മുടെ ഭരണകൂടവും, നമ്മുടെ ആരോഗ്യ പരിപാലന സമ്പ്രദായവും, നാം ആശ്രയിക്കുന്ന മറ്റനേകം കാര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തെ വാസ്തവത്തിൽ നമുക്ക് എത്രത്തോളം ആശ്രയിക്കുവാൻ കഴിയും?

എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം

കര്‍ത്താവായ യേശു ഭൂമിയിലായിരുന്നപ്പോള്‍ വരുവിന്‍: എന്ന ക്ഷണിക്കുന്ന ഒരു വാക്ക് അവന്‍ പലപ്പോഴും ഉച്ഛരിക്കാറുണ്ടായിരുന്നു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം”  (മത്താ.11:28). “ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലയോ.” (മര്‍ക്കൊ.10:14) “ ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.” (യോഹ.7:37). കര്‍ത്താവ് ഏപ്പോഴും നമ്മെ വിശ്രമത്തിനും ജീവനും വേണ്ടി അവന്‍റെ അടുത്തേക്ക് ക്ഷണിക്കുന്നു.

ലോകം എപ്പോള്‍ അവസാനിക്കും?

പകര്‍ച്ചവ്യാധി, ഭൂമികുലുക്കം, ചുഴലിക്കാറ്റ്/കൊടുങ്കാറ്റ് വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, ലോകം എപ്പോള്‍ അവസാനിക്കു മെന്നോര്‍ത്ത് ജനം അമ്പരക്കുന്നു. ഇത് അവഗണിക്കാന്‍ കഴിയാത്തതായ ഗൌരവമേറിയ ഒരു ചോദ്യമാണ്. മരിക്കുവാന്‍ ഭയ മുള്ളതുകൊണ്ട് ചിലര്‍ ഈ ചോദ്യം ചോദിക്കുന്നു. മറ്റു ചിലര്‍ ന്യായ വിധിദിനത്തെ ഭയപ്പെടുന്നു. ദൈവം എത്രയും പെട്ടെന്ന് നാം ആയിരി ക്കുന്ന ഈ മ്ലേച്ഛമായ ദുരവസ്ഥയ്ക്ക് ഒരു അന്ത്യം വരുത്തുകയും, അങ്ങനെ മനുഷ്യന് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാന്‍ അവന്‍റെ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും രാജ്യം കൊണ്ടുവരു കയും ചെയ്യുമെന്ന് വേറെ ചിലര്‍ അപ്പോഴും പ്രത്യാശിക്കുന്നു.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക