ക്ലേശത്തിൽനിന്നും ദുരിതത്തിൽനിന്നും രക്ഷിക്കപ്പെട്ടിരിക്കുവാൻ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക

ക്ലേശത്തിൽനിന്നും ദുരിതത്തിൽനിന്നും രക്ഷിക്കപ്പെട്ടിരിക്കുവാൻ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക

ക്ലേശകരമോ വിഷമകരമോ ആയ സാഹചര്യങ്ങളിൽ, ആളുകൾ പലപ്പോഴും ചിന്താക്കുഴപ്പത്തിലാകുകയോ എങ്ങനെ പ്രതികരിക്കണമെന്ന് വ്യക്തമല്ലാതിരിക്കുകയോ ചെയ്യുന്നു. അങ്ങനെയുള്ള സമയങ്ങളിൽ അനേകരും പ്രാർത്ഥനയിലേക്കു തിരിയുന്നു. എന്നാൽ നാം എന്തിനുവേണ്ടിയാണു പ്രാർത്ഥിക്കുന്നത്, നാം എങ്ങനെയാണു പ്രാർത്ഥിക്കുന്നത്? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതാണ് വളരെ ലളിതവും സഹായകരവുമായ മാർഗം (റോമ. 10:13). വിളിക്കുന്നത് ഒരു പ്രത്യേകതരം പ്രാർത്ഥനയാണ്; അത് കേവലം ഒരു അപേക്ഷയോ ആശയവിനിമയമോ അല്ല, മറിച്ച് നമ്മെ ജീവിപ്പിക്കുകയും നമ്മുടെ ആത്മിക ബലത്തെ കാക്കുകയും ചെയ്യുന്ന ആത്മിക ശ്വസനത്തിന്റെ ഒരു വ്യായാമമാണ്.

“യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.” വിലാപ. 3:55-56

കർത്താവിനെ (യഹോവയെ) വിളിച്ചപേക്ഷിക്കുകയെന്നാൽ അവനോടു നിലവിളിക്കുന്നതും ആത്മിക വായു ശ്വസിക്കുന്നതുമാണെന്ന് മുകളിലെ വാക്യങ്ങളിൽ യിരെമ്യാവു പറയുന്നു. ഈ രീതിയിൽ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നത് നമ്മുടെ ക്ലേശങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും ഉടനടി നമ്മെ രക്ഷിക്കുന്നു.

“ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി" എന്ന് സങ്കീർത്തനം 118:5-ൽ സങ്കീർത്തനക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. സങ്കീർത്തനം 50:15-ൽ നാം ഇങ്ങനെ വായിക്കുന്നു. “കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.” വിളിച്ചപേക്ഷിക്കുന്നതിനെ ക്ലേശത്തിലും ദുരിതത്തിലുംനിന്നു വിടുതൽ അനുഭവമാക്കുവാനുള്ള ഒരു മാർഗമായി  ഈ വാക്യങ്ങൾ ഊന്നിപ്പറയുന്നു.

“കർത്താവിനെ വിളിച്ചപേക്ഷിക്കുവാനുള്ള വേറൊരു കാരണം ഞെരുക്കത്തിൽനിന്നും (സങ്കീ. 18:6; 118:5), കഷ്ടതയിൽനിന്നും (സങ്കീ. 50:15; 86:7; 81:7), സങ്കടത്തിൽനിന്നും, വേദനയിൽനിന്നും (സങ്കീ. 116:3-4) വിടുവിക്കപ്പെടുന്നു എന്നുള്ളതാണ്. കർത്താവിനെ വിളിച്ചപേക്ഷിക്കുന്നതിന് എതിരായി വാദിച്ചിട്ടുള്ളവർ ഏതെങ്കിലും കഷ്ടതയിലോ, രോഗത്തിലോ അകപ്പെട്ടപ്പോൾ സ്വയമായിത്തന്നെ അവനെ വിളിച്ചപേക്ഷിച്ചു. നമ്മുടെ ജീവിതത്തിൽ കഷ്ടത ഇല്ലാഞ്ഞപ്പോൾ വിളിച്ചപേക്ഷിക്കുന്നതിന് എതിരായി നാം വാദിച്ചിരുന്നിരിക്കാം. എന്നാലും കഷ്ടത വരുമ്പോൾ അവനെ വിളിച്ചപേക്ഷിക്കണമെന്ന് ആരും നമ്മോടു പറയണമെന്നില്ല; അറിയാതെതന്നെ നാം വിളിച്ചുകൊള്ളും.”
ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ, വാല്യം 1, പേജ് 31-32

കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന അനുഷ്ഠാനം പുതിയതല്ല. നാം ബൈബിളിലുടനീളം ഇതു കാണുന്നുണ്ട് (ഉൽപ. 4:26, ഉൽപ. 12:8, പ്രവൃത്തി. 22:16, 2 തിമൊ. 2:22). എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഈ അനുഷ്ഠാനം നഷ്ടപ്പെടുകയും, ചിലർ തെറ്റിദ്ധരിക്കുകപോലും ചെയ്തു. ആദ്യകാല ക്രിസ്‌ത്യാനികൾക്കിടയിൽ ഇതു വളരെ സാധാരണമായിരുന്നതിനാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന അനുഷ്ഠാനത്താൽ അവരെ എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയുമായിരുന്നു എന്ന് പ്രവൃത്തികളുടെ പുസ്‌തകത്തിൽ കാണുന്നു (പ്രവൃ. 9:14, 21). നാം കഷ്ടത്തിന്റെയും ദുരിതത്തിന്റെയും സമയങ്ങളിലൂടെ കടന്നുപോയാലും ഇല്ലെങ്കിലും, എല്ലാ സാഹചര്യത്തിലും എല്ലാ സ്ഥലത്തും നമുക്ക് കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുവാൻ കഴിയും (1 കൊരി. 1:2

പ്രവൃത്തികൾ 2:21 പറയുന്നു, “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും  രക്ഷിക്കപ്പെടും.”

രക്ഷിക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾത്തന്നെ കർത്താവായ യേശുവിന്റെ നാമത്തെ വിളിച്ചുകൊണ്ട് അവനോടു പറയുക:

“കർത്താവായ യേശുവേ! ഓ കർത്താവായ യേശുവേ! ഓ കർത്താവായ യേശുവേ! അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നത് എനിക്ക് ഇത്ര ലളിതമാക്കിയതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ ശബ്ദം കേട്ടതിനായി അങ്ങേക്കു നന്ദി പറയുന്നു. വന്ന് എന്നെ രക്ഷിക്കേണമേ. ഞാൻ അങ്ങേക്കു തുറന്നുതരുന്നു. ഞാൻ അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നു, ഓ കർത്താവായ യേശുവേ. ഞാൻ അങ്ങയെ സ്നേഹിക്കുന്നു."

കൂടാതെ, യേശു എല്ലാവരുടെയും കർത്താവാണെന്നും അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്കുവാൻതക്കവണ്ണം അവൻ സമ്പന്നനാണെന്നും റോമർ 10:12-ൽ നാം കാണുന്നു. കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതിലൂടെ, അവൻ എത്ര സമ്പന്നനാണെന്ന് നമുക്ക് നിരന്തരം അനുഭവിക്കുവാൻ കഴിയും. നമ്മുടെ ശാരീരികമായ ശ്വസനത്തിലെന്നപോലെ, എല്ലാ സാഹചര്യത്തിലും എല്ലാ സ്ഥലത്തും നമ്മുടെ സമ്പന്നനായ ദൈവത്തെ അനുഭവിക്കാനുള്ള മാർഗം വിളിച്ചപേക്ഷിക്കുന്നതാണ്.

ക്രിസ്ത്യൻ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, വാല്യം 1-ലെ “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക” എന്ന അധ്യായത്തിൽ നിങ്ങൾക്ക് കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ വായിക്കുവാൻ കഴിയും. നിങ്ങളുടെ സൗജന്യ കോപ്പിക്കായി അപേക്ഷിക്കുക.

*All quotes © by Living Stream Ministry. Verses taken from "The New Testament Recovery Version Online" at https://online.recoveryversion.bible


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക