ഞങ്ങളുടെ വിതരണ പ്രവര്‍ത്തനങ്ങളില്‍ എപ്രകാരം നിങ്ങള്‍ക്ക് പങ്കാളിയാവാം എന്ന്‍ അറിയുക

മൂന്നു മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് പങ്കുചേരാം. ഒന്നാമത് നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ; രണ്ടാമത്, സംഭാവനകളിലൂടെ; മൂന്നാമത്, നിങ്ങളുടെ പ്രദേശത്ത് സൗജന്യ പുസ്തക വിതരണത്തില്‍ പങ്കുചേരുന്നതിലൂടെ.ഈ സൗജന്യ ക്രിസ്തീയ പുസ്തകങ്ങളിലൂടെ എപ്രകാരം ക്രിസ്തീയ ജീവിതത്തിന്‍റെ മൂല്യം പടര്‍ത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന് കണ്ടെത്തുക

പ്രാര്‍ത്ഥനയിലൂടെ പങ്കാളിയാവുക

ലോകത്തിലാകമാനം അവരവരുടെ സ്ഥലങ്ങളില് വിതരണത്തില് പങ്കാളിയാകുന്നതിന് അനേകര് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകളെ അഭിനന്ദിക്കുന്നതോടൊപ്പം ഏത് രീതിയില് നിങ്ങള്ക്ക് ഞങ്ങളോടൊപ്പം ചേരുവാ൯ കഴിയും എന്നതിനെക്കുറിച്ച് മറുപടി തരുവാനും ഞങ്ങള് ആഗ്രഹിക്കുന്നു.
പങ്കാളിത്തത്തെ മൂന്ന് ഭാഗങ്ങളായി ഞങ്ങള് തരം തിരിച്ചിട്ടുണ്ട്: പ്രാര്ത്ഥനയാലും, സംഭാവനയിലൂടെയും, വിതരണത്തിലൂടെയും.

ആദ്യത്തേതും പ്രധാനപ്പെട്ടതുമായ വഴി പ്രാര്ത്ഥനയിലൂടെയാണ്. പല രാജ്യങ്ങളിലായി വിവിധ ഭാഷകളിലുള്ള സാജന്യ പുസ്തക വിതരണത്തില് 1 തിമൊത്തി 2- അദ്ധ്യായത്തിലുള്ള മനുഷ്യന്റെ രക്ഷയ്ക്കായുള്ള പ്രത്യേക പ്രാര്ത്ഥന ഞങ്ങളില്  വളരെയധികം മതിപ്പുളവാക്കിയിട്ടുണ്ട്

എന്നാല് സകല മനുഷ്യര്ക്കും നാം സര് വ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാല് രാജാക്കന്മാര്ക്കും സകല അധികാരസ്ഥന്മാര്ക്കും വേണ്ടി യാചനയും പ്രാര്ത്ഥനയും പക്ഷപാദവും സ്തോത്രവും ചെയ്യണം എന്നു ഞാ൯ സകലത്തിനുംനും മുന്പേ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയില് നല്ലതും പ്രസാദകരവും ആകുന്നു. അവ൯ സകലമനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്റെ പരുജ്ഞാനത്തില് എത്തുവാനും ഇച്ഛിക്കുന്നു. 1തിമൊ.2:1-4
Here we can take note of the following

  • വിവിധ തരത്തിലുള്ള പ്രാര്ത്ഥനകള്, മനുഷ്യന്റെ യാചനയോടും, മദ്ധ്യസ്ഥതയോടും, നന്ദിപ്രാകശനത്തടും കൂടിയ പ്രാര്ത്ഥന.
  • പ്രാര്ത്ഥന സകല മനുഷ്യരാലുമാണ്, അതില് രാജാക്കന്മാരും, ഭരണാധിപന്മാരും ഉള്പ്പെടുന്നു. ഇന്നത്തെ ലോകസാഹചര്യം നാം നോക്കുകയാണെങ്കില്, ഇതു തന്നേയാണ് ദൈവാഗ്രഹം നിറവേറുവാനുള്ള താക്കോല്.
  • ദൈവാഗ്രഹം രണ്ടാണ്. എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണം, അവര് സത്യത്തിന്റെ പൂര്ണ്ണ പരിജ്ഞാനത്തിലെത്തണം. പ്രാര്ത്ഥനയിലുള്ള നമ്മുടെ പങ്കാളിത്തവും ഈ ആഗ്രഹം പ്രകടമാക്കണം.
  • ഈ പ്രാര്ത്ഥന വളരെ പ്രത്യേകതയും ലക്ഷ്യവും ഉള്ളതാണ്, കാരണം ഇത് സ്വസ്ഥതയും സാവധാനതയും ഉള്ള ജീവനത്തിന്റെ ആവശ്യകതയെ പ്രതിപാദിക്കുന്നു. അത്തരം സാഹചര്യത്തില് ദൈവത്തിന് മനുഷ്യരെ രക്ഷിക്കുവാനും പൂര്ണ്ണ പരിജ്ഞാനത്തിലേയ്ക്ക് കൊണ്ടുവരുവാനുമുള്ള മാര്ഗ്ഗം ഉണ്ട്.

ഞങ്ങളുടെ അനുഭവത്തില് കണ്ടത് ഒരു കൂട്ടം ദൈവജനം ഇത്തരം പ്രാര്ത്ഥനയില് പങ്കാളിയായാല് ഏതാനും വര്ഷങ്ങള്ക്ക് ശേഷം ആ പ്രത്യേക കാര്യങ്ങള് പ്രാവര്ത്തിമാകും. സത്യത്തിന്റെ പൂര്ണ്ണപരിജ്ഞാനമായിരിക്കുന്ന ഈ പുസ്തകങ്ങള് സൌജന്യമായി ലഭിക്കുന്നതോടെ അനേകരും ഇത്തരത്തില് പ്രാര്ത്ഥിക്കുമെന്ന് ഞങ്ങള് പ്രത്യാശിക്കുന്നു.

റീമ അമേരിക്കയിലെ വാഷിംഗ്ടണില് 1982 ല് സ്ഥാപിതമായ ലാഭോഛകൂടാതെ പ്രവര്ത്തിക്കുന്ന ഒരു സ്ഥാപനമാണ്. അമേരിക്കയെ സംബന്ധിച്ച് അന്താരാഷ്ട്ര റെവന്യൂ കോഡ് 501(C)(3) അനുസരിച്ച് റീമയിലേക്കുള്ള സംഭാവന നികുതി ഇളവ് ലഭിക്കുന്നതാണ്. റീമയിലേയ്ക്കുള്ള സാന്പത്തിക ഇടപാടുകള് നിരീക്ഷിക്കുന്നതിനായി സ്വതന്ത്രമായി പ്രവര്ത്തിക്കുന്ന ഒരു ബോര്ഡ് ഓഫ് ഡയരക്ടേഴ്സ് ഉണ്ട്. റീമയ്ക്ക് ലോകത്തിലുടനീളം 10 ലധികം ഓഫീസുകളും, അവര് ക്രിസ്തീയ സാഹിത്യ വിതരണത്തില് ഏര്പ്പെട്ടിരിക്കുകയും ചെയ്യുന്നു.

എല്ലാ സംഭാവനകളും അഭിനന്ദനാര്ഹമാണ്. അവ വേദപുസ്തകവും, ക്രിസ്തീയ സാഹിത്യപുസ്തകങ്ങളും വിതരണം ചെയ്യുന്നതിനും, അതിന്റെ അനുബന്ധ പ്രവര്ത്തനങ്ങളായ സമ്മേളനങ്ങളും, സെമിനാറുകളും സംഘടിപ്പിച്ച് വായനക്കാര്ക്ക് വേദപുസ്തകത്തില് അടങ്ങിയിരിക്കുന്ന സത്യങ്ങള് അറിയുവാനും, അനുഭവമാക്കുവാനും സഹായിക്കുന്നു.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള് എന്തെങ്കിലും വാണിജ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുകയോ, മറ്റേതെങ്കിലും സംഘടനകള്ക്ക് കൈമാറുകയോ ചെയ്യില്ല.

കൊടുക്കുവി൯; എന്നാല് നിങ്ങള്ക്കും കിട്ടും; അമര്ത്തിക്കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില് തരും; നിങ്ങള് അളക്കുന്ന അളവിനാല് നിങ്ങള്ക്കും അളന്നു കിട്ടും.
ലുക്കോസ്.6:38

റീമയ്ക്ക് സംഭാവന നല്കുവാ൯ കര്ത്താവ് ഭാരം നല്കിയവര്ക്ക് താഴെ പറയുന്ന മാര്ഗ്ഗത്തില് ചെയ്യാം:

സന്നദ്ധസേവയിലൂടെ പങ്കാളിയാവുക

ആകയാല് നിങ്ങള് പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് സ്നാനം കഴിപ്പച്ചും ഞാ൯ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാ൯ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യ൯മാരാക്കിക്കൊള്ളുവി൯,ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
മത്തായി.28:19-20


എന്നാല് പരിശുദ്ധാത്മാവ് നിങ്ങളുടെ മേല് വരുന്പോള് നിങ്ങള് ശക്തി ലഭിച്ചിട്ടു നിങ്ങള് യെരുശലേമിലും യെഹൂദ്യയില് എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള് ആകും എന്ന് പറഞ്ഞു.
അപ്പൊ:പ്രവൃത്തികള് 1:8

ഭൂമിയുടെ ഏതുഭാഗത്തുള്ളവര്ക്കും സൌജന്യ സാഹിത്യ വിതരണത്തില് പങ്കെടുക്കാ൯ താത്പര്യമുണ്ടെങ്കില് ദയവായി ഞങ്ങളെ ബന്ധപ്പെടുക.

ഞങ്ങളെ ബന്ധപ്പെടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക