റീമ പുസ്തക വിതരണത്തിന്‍റെ 30+ വര്‍ഷങ്ങളുടെ ചരിത്രം

ഞങ്ങള്‍ എങ്ങനെ ആരംഭിച്ചു എന്ന്‍ അറിയുകയും, ലോകമെമ്പാടുമുള്ള ഞങ്ങളുടെ വിതരണ ഉദ്ദ്യമം എങ്ങനെ വ്യാപിച്ചു എന്നും വായിക്കുക.

1980 –കളുടെ മദ്ധ്യത്തില്, റീമ സൌജന്യ സാഹിത്യ വിതരണം ആരംഭിച്ചിട്ടുണ്ട്. ഞങ്ങള് ആദ്യമായി വേദപുസ്തകവും, മറ്റ് ആത്മീയ പുസ്തകങ്ങളും വിതരണം ആരംഭിച്ചത് പഴയ സോവിയറ്റ് യൂണിയ൯ രാജ്യങ്ങളിലേക്കാണ്. ഞങ്ങളുടെ ആദ്യത്തെ മാര്ഗ്ഗം ആവശ്യക്കാരന് ഇ-മെയില് വഴി എത്തിച്ചുകൊടുക്കുക
യായിരുന്നു. എന്നാല് ദൈവവചന സത്യങ്ങള് മറ്റു സ്ഥലങ്ങളിലും വ്യാപിക്കുവാ൯ ഞങ്ങള് മറ്റു ചില സംഘങ്ങളോടും സഹകരിച്ചു.

1999-ല് റഷ്യ൯ ഭാഷയില് നടത്തിയ ശ്രമം അടിക്കുറിപ്പും, മറ്റു പഠനസഹായിയും ചേര്ന്ന ഒരു റഷ്യ൯ പുതിയ നിയമം വിതരണത്തിനെത്തിക്കുന്നതില് പര്യവസാനിച്ചു.

2001– ല് റീമ മറ്റു ഭാഷകളിലും, രാജ്യങ്ങളിലേക്കുമുള്ള സൌജന്യ ആത്മീയ സാഹിത്യങ്ങളുടെ ആവശ്യകത പരിഹരിക്കുവാ൯ തുടങ്ങിയത്, ലോകത്തിന്റെ മറ്റു പല പ്രധാനപ്പെട്ട ഭാഗങ്ങളെയും ഉള്പ്പെടുത്തുന്നതില് കലാശിച്ചു. അതിന്റെ ആദ്യ പടി എന്ന നിലയില്, പത്ത് ഭാഷകള് ഉള്പ്പെടുത്തുകയും, വിതരണത്തിനായി നിലവാരമുള്ള ഒരു സെറ്റ് ബുക്ക് തയ്യാറാക്കുകയും ചെയ്തു.

2006- ല് മര്മ്മ പ്രധാനമായ മദ്ധ്യ-പൌരസ്ത്യദേശത്തെയും, ഏഷ്യയെയും ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള ഭാഷകളുടെ ഒരു നിരയ്ക്കു തന്നെ റീമ പദ്ധതിയിട്ടു.

കഴിഞ്ഞ 20 വര്ഷത്തിനിടയില് കോടിക്കണക്കിന് ക്രിസ്തീയ സാഹിത്യ പുസ്തകങ്ങള് സൌജന്യമായി നല്കിയിട്ടുണ്ട്.

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക